കൂത്തുപറമ്പ്: വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫെസ്റ്റിനിടെ വിദ്യാർഥികളെ മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. വേങ്ങാട് സ്വദേശികളായ പദ്മനാഭൻ, എം. ജിബിൻ, കെ. റഊഫ്, പി. അർജുൻ, പി. മിഥുൻ, എം. നീരജ് എന്നിവരെയാണു കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഉൾപ്പെടെ ഇരുപതു പേർക്കെതിരെയാണു പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സ്കൂൾ ഫെസ്റ്റിനിടെ പുറത്തു നിന്നെത്തിയ സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നു. ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അതെ സമയം പദ്മനാഭനെ മർദിച്ചെന്ന പരാതിയിൽ നാലു വിദ്യാർഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.