കണ്ണൂർ: ഭരണഘടന ശില്പി ഡോ.ബി.ആർ. അംബേദ്കർ പറഞ്ഞത് പോലെ രാജ്യത്തിന്റെ ചാലക ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിയുന്നതായി മന്ത്രി കെ. രാധാകൃഷ്ണൻ. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിവിധ സേനാ വിഭാഗങ്ങൾ, വിദ്യാർഥി കാഡറ്റുകൾ എന്നിവരുടെ പരേഡ് മന്ത്രി പരിശോധിച്ചു.
വിശിഷ്ടാതിഥികളായി പങ്കെടുത്ത പത്മശ്രീ ജേതാക്കളായ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പയ്യന്നൂരിലെ വി.പി. അപ്പുക്കുട്ട പൊതുവാൾ, കളരിപ്പയറ്റ് ആചാര്യൻ കണ്ണൂർ ചിറക്കലിലെ എസ്.ആർ.ഡി. പ്രസാദ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പരേഡിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്കും മന്ത്രി ഉപഹാരം നൽകി.ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത, സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ എന്നിവരും പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. സെറിമോണിയൽ പരേഡിൽ ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കമാൻഡറായി.
നിശ്ചലദൃശ്യം ഒന്നാം സ്ഥാനം എക്സൈസ് വകുപ്പിന്
കണ്ണൂര്‍: റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ടി.ധ്രുവന്റെ സംവിധാനത്തില്‍ ജീവിതമാണ് ലഹരി എന്ന ആശയം ഉയര്‍ത്തിയ നിശ്ചല ദൃശ്യത്തിനാണ് ഒന്നാം സ്ഥാനം.