പാലക്കാട്: സംസ്ഥാന യുവജന കമ്മിഷൻ 2022- 23 ലെ വിവിധ പദ്ധതികൾക്കായി കോ-ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒന്നിന് എറണാകുളം ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും.
പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലേക്ക് മൂന്ന് ജില്ലാ കോഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നു. 6000 രൂപയാണ് ഓണറേറിയം. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18 നും 40 നും മധ്യേ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷ ഫോറം വെബ് സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, അപേക്ഷകരുടെ ഫോട്ടോ എന്നിവയുമായി ഫെബ്രുവരി ഒന്നിന് രാവിലെ 9.30 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 0471 2308630.
ഗതാഗത നിരോധനം
പാലക്കാട്: ആലാംക്കടവ്-പാറക്കാൽ റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഫെബ്രുവരി 25 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി കൊഴിഞ്ഞാന്പാറ പൊതുമരാമത്ത് നിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഫോണ്‍: 0491 2505566.