പാലക്കാട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജെസിഐ ഒലവക്കോട് ധോണിയിലുള്ള ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ധീര ജവാൻ മുഹമ്മദ് ഹക്കീമിന്റെ പിതാവും മുൻ സൈനികനുമായ എ. സുലൈമാന് ദേശസ്നേഹത്തിനുള്ള ആദരാവായി സല്യൂട്ട് ദി പാട്രിയട്ട് ബഹുമതി നൽകി ആദരിച്ചു. സമൂഹത്തിൽ നിശബ്ദ പ്രവർത്തനം നടത്തുന്ന നിസ്വാർഥ സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകരമായ സല്യൂട്ട് ദി സൈലൻറ് വർക്കർ പുരസ്കാരം റെയിൽവേ കോളനി സ്വദേശി ടി.കെ. വേണുഗോപാലിന് നൽകി.
പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ സേനയും ജെസിഐ ഒലവക്കോടും സംയുക്തമായി വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിന് ചുറ്റുമുള്ള പരിസരം വൃത്തിയാക്കി. 30 വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി വ്യത്യസ്ത പൊതു ഇടങ്ങൾ വൃത്തിയാക്കുവാനാണ് തീരുമാനം. പ്രസിഡന്റ് എസ്. ശബരീഷ്, വൈസ് പ്രസിഡന്റ് സാബിറ റഹ്മാൻ, കെ.കെ. നസീമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.