തളിപ്പറമ്പ്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് തൃച്ഛംബരത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ബിഹാര്‍ സ്വദേശി സുജിത് കുമാര്‍ മെഹതോ (44) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 25ന് പുലര്‍ച്ചെയാണ് ഇയാളെ വീണുകിടക്കുന്ന നിലയില്‍ കെട്ടിടത്തിന്റെ ഗോണിപ്പടിയോടു ചേര്‍ന്ന് കാണപ്പെട്ടത്. ഉടന്‍ മറ്റുള്ളവര്‍ ചേര്‍ന്ന് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.