ചങ്ങനാശേരി: കെട്ടുറപ്പുള്ള കുടുംബ സംവിധാനം മലയാളിയുടെ പൈതൃകമായിരുന്നുവെന്നും ഇന്നത് നഷ്ടപ്പെടുകയാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റൊമോസ്. എസ്ബി കോളജിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പൂര്‍വവിദ്യാര്‍ഥി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ബിയുടെ രണ്ടാം നൂറ്റാണ്ടിലേക്കുള്ള യാത്രയില്‍ കൊള്ളേണ്ടതും തള്ളേണ്ടതും വസ്തുനിഷ്ഠമായി വിലയിരുത്തിയ ശേഷം പുതുതായി ആര്‍ജിക്കേണ്ടത് കണ്ടെത്തണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.
അലുംമ്നി അസോസിയേഷന് വൈസ് പ്രസിഡന്റ് ഷാജി മാത്യു പാലാത്ര അധ്യക്ഷത വഹിച്ചു. മികവു പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ സമ്മാനിച്ചു. കോളജില്‍നിന്ന് ഈ വര്‍ഷം വിരമിക്കുന്നവരെയും കോളജില്‍നിന്നു പഠനം പൂര്‍ത്തിയാക്കി 50 വര്‍ഷം പിന്നിട്ട സുവര്‍ണജൂബിലി ബാച്ചിനെയും പ്രിന്‍സിപ്പല്‍ ഫാ.റെജി പ്ലാത്തോട്ടം ആദരിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ, സിഎസ്ഐ മധ്യകേരള മുന്‍ബിഷപ് റവ.ഡോ. കെ.ജി. ഡാനിയേല്‍, രാജസ്ഥാന് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ.എസ്. മണി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോബ്, ബര്‍സാര്‍ ഫാ. മോഹന്‍ മുടന്താഞ്ഞിലില്‍, അസോസിയേഷന് ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാന്, ഫാ. ജോണ്‍ ചാവറ, ജോമി തോമസ്, എ.ജെ. മാത്യു, ഡോ. സെബിന് എസ്. കൊട്ടാരം, ഡെയ്സമ്മ ജയിംസ്, ജോഷി ഏബ്രഹാം, ജിജി ഫ്രാന്‍സിസ്, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ്, ഡോ. ജോസ് പി. ജേക്കബ്, ഡോ. ബിന്‍സായ് സെബാസ്റ്റ്യന്‍, സിബി ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.