കടുത്തുരുത്തി: ജപ്പാന് ഷോട്ടേക്കാന് കരാട്ടെ അസോസിയേഷന് ഇന്ത്യ നടത്തിയ സൗത്ത് സോണ്‍ ഇന്റര്‍ ഡോജോ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് മികച്ച വിജയം. പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പബ്ലിക് സ്കൂളില്‍ നടന്ന മത്സരത്തില്‍ എസ്കെപിഎസിലെ 14 കുട്ടികള്‍ കുമിറ്റെ ഇവന്റില്‍ സ്വര്‍ണമെഡല്‍ നേടി. കേരളത്തിലെ വിവിധ സ്കൂളുകളില്‍നിന്നായി അറുനൂറോളം വിദ്യാര്‍ഥികള്‍ 70 വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുത്തു.
സമാപനയോഗത്തില്‍ ജെഎസ്കെഎ കേരള ചെയര്മാന് കരാട്ടേ വിദഗദ്ധന് റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലില്നിന്ന് കുട്ടികള്‍ മെഡലുകള്‍ ഏറ്റുവാങ്ങി. വിജയികളെ സ്കൂള്‍ മാനേജര്‍ റവ. ഡോ. ബിനോ ടോം ജേക്കബ്, പ്രിന്‍സിപ്പല്‍ ഫാ. ജോബി പന്നൂറയില്‍, ഏഷ്യന്‍ കരാട്ടെ ഫെഡറേഷന് ജഡ്ജ് സെന്‍സെയ് വിനോദ് മാത്യു വയലാ എന്നിവര്‍ അഭിനന്ദിച്ചു.