വൈക്കം: നിർധന കുടുംബത്തിന് റോട്ടറി ക്ലബ്ബിന്റെ കനിവിൽ സുരക്ഷിത ഭവനം. തലയോലപ്പറമ്പ് ചേമ്പാല സ്വദേശി ഹുസൈനും കുടുംബത്തിനുമാണ് റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക്ക് സിറ്റി തുറുവേലിക്കുന്ന് ജീവനിലയത്തിന് സമീപം സ്ഥലംവാങ്ങി വീട് നവീകരിച്ചു നൽകിയത്.
കൂലിപ്പണിക്കാരനായ ഹുസൈൻ മക്കളുടെ വിവാഹത്തിനായി സ്വകാര്യ ധനമിടപാടുകാരനിൽനിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. ഇതിനിടെ ഹുസൈൻ ഹൃദ്രോഗ ബാധിതനായതോടെ പണിക്കു പോകാൻ കഴിയാതെവന്നു. വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നതോടെ കിടപ്പാടം നഷ്ടമായി. കഴിഞ്ഞ 11 വർഷത്തിനിടെ ഭാര്യ ഹസീന, മക്കളായ ഷാനിത, ഷബീന എന്നിവർക്കൊപ്പം അഞ്ചു വാടക വീടുകളിൽ താമസിച്ചു.
റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക്ക് സിറ്റി സർവീസ് പ്രോജക്ട് ചെയർമാൻ ബൈജു മാണി ഇവരുടെ അവസ്ഥ കണ്ടതോടെയാണ് ഹുസൈന്റെയും കുടുംബത്തിന്റെയും ജീവിതം മാറി മറിഞ്ഞത്. റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക്ക് സിറ്റിയുടെ മുൻ പ്രസിഡന്റ് അനിൽ തോമസ് ഇളമ്പാശേരി ഹുസൈന്റെ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടും സ്ഥലവും ഹുസൈനും കുടുംബത്തിനും നൽകാൻ തയാറാവുകയായിരുന്നു.
റോട്ടറി ക്ലബ് ഓഫ് ലേക്ക് സിറ്റി ഒന്നേകാൽ ലക്ഷം രൂപ വിനിയോഗിച്ച് വീട് താമസയോഗ്യമാക്കി. റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക്ക് സിറ്റി പ്രസിഡന്റ് ജോണി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോട്ടറി ഡിസ്ട്രിക് ഗവർണർ കെ. ബാബുമോൻ ഹുസൈന് വീടിന്റെ താക്കോൽ കൈമാറി.
പഞ്ചായത്ത് അംഗം സോഭിക, ഫസ്റ്റ് ലേഡി ബീനബാബു മോൻ , അസിസ്റ്റന്റ് ഗവർണർ സുജിത്ത് മോഹൻ , റോട്ടറി ക്ലബ് സർവീസ് പ്രോജക്ട് ചെയർമാൻ ബൈജുമാണി, ജോസഫ് ലൂക്കോസ്, അനിൽ തോമസ് ഇളമ്പാശേരി, സുരേഷ് കാട്ടുമന ,പി.ജി പ്രസാദ്, റോട്ടറി ക്ലബ് സെക്രട്ടറി മിനിജോണി, ട്രഷറർ ടിമി ഡെയ്ൽ,റാണി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
വീടും സ്ഥലവും നൽകിയതിനു പുറമേ ഉദയനാപുരം പഞ്ചായത്ത് അഞ്ചാം വാർഡിലെ ഇളമ്പാശേരി - കുന്നുതറ റോഡിലെ തകർന്നു കിടന്ന 100 മീറ്റർ ദൂരം നാലര ലക്ഷം രൂപ വിനിയോഗിച്ച് മണ്ണിട്ട് ഉയർത്തി മെറ്റൽ വിരിച്ച് ടാർ ചെയ്തു. റോഡിന്റെ ഉദ്ഘാടനവും റോട്ടറി ഡിസ്ട്രിക് ഗവർണർ കെ.ബാബുമോൻ നിർവഹിച്ചു.