പാമ്പാടി: ഡ്രൈവിംഗിനിടയിൽ കെഎസ്ആർടിസി ഡ്രൈവറുടെ രക്തസമ്മർദ്ദം കുറഞ്ഞു.
യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയ ശേഷം ഡ്രൈവറെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലിയിൽ നിന്നു കോട്ടയത്തേയ്ക്കു വരികയായിരുന്ന ബസ് പുളിക്കൽ കവലയിലെത്തിയപ്പോൾ മുതൽ പുഞ്ചവയൽ സ്വദേശിയായ ഡ്രൈവർ രാജേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
തുടർന്ന് കണ്ടക്ടർ അനീഷ് മോനെ വിവരം അറിയിച്ചു. പാമ്പാടി താലൂക്കാശുപത്രിയുടെ മുൻപിൽ ബസ് നിർത്തി. യാത്രക്കാരെ ഇറക്കിയശേഷം രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടർ പറഞ്ഞു.