+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമ്മയെ ആ​ക്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ

മീ​​ന​​ടം: കി​​ട​​പ്പി​​ലാ​​യ വ​യോ​ധി​ക​യാ​യ അ​മ്മ​യെ​യും സ​​ഹോ​​ദ​​ര​​നെ​​യും അ​​സ​​ഭ്യം പ​​റ​​ഞ്ഞ് ഉ​​പ​​ദ്ര​​വി​​ക്കു​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ പു​​റ​​ത്തു വ​​ന്ന​​ത്തോ​​ടെ മ​​ക​​ൻ അ​​റ​​സ്റ്റി​​ൽ.
അമ്മയെ ആ​ക്ര​മി​ച്ച കേ​സി​ൽ  മ​ക​ൻ അ​റ​സ്റ്റി​ൽ
മീ​​ന​​ടം: കി​​ട​​പ്പി​​ലാ​​യ വ​യോ​ധി​ക​യാ​യ അ​മ്മ​യെ​യും സ​​ഹോ​​ദ​​ര​​നെ​​യും അ​​സ​​ഭ്യം പ​​റ​​ഞ്ഞ് ഉ​​പ​​ദ്ര​​വി​​ക്കു​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ പു​​റ​​ത്തു വ​​ന്ന​​ത്തോ​​ടെ മ​​ക​​ൻ അ​​റ​​സ്റ്റി​​ൽ.

മീ​​ന​​ടം മാ​​ത്തു​​പ്പ​​ടി തെ​​ക്ക​​യി​​ൽ വ​​ർ​​ഗീ​​സ് തോ​​മ​​സി​​നെ(​​കൊ​​ച്ചു​​മോ​​ൻ- 49) യാ​​ണു പാ​​ന്പാ​​ടി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ​​തി​​വാ​​യി മ​​ദ്യ​​പി​​ച്ചു വീ​​ട്ടി​​ലെ​​ത്തു​​ന്ന ഇ​​യാ​​ൾ അ​​മ്മ​​യെ അ​​സ​​ഭ്യം പ​​റ​​ഞ്ഞും ത​​ല്ലി​​യും ഉ​​പ​​ദ്ര​​വി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും ഇ​​ട​​പെ​​ട്ടി​​ട്ടും ഇ​​യാ​​ൾ മ​​ർ​​ദ​​നം തു​​ട​​ർ​​ന്നി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​മ്മ​​യാ​​യ മ​​റി​​യാ​​മ്മ തോ​​മ​​സി​​നെ(93) അ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന വീ​​ട്ടി​​ൽ ചെ​​ന്ന് അ​​സ​​ഭ്യം പ​​റ​​യു​​ക​​യും കൈ​​കൊ​​ണ്ടു മു​​ഖ​​ത്തി​​ന് അ​​ടി​​ക്കു​​ക​​യും ത​​ല​​ഭി​​ത്തി​​യി​​ൽ ഇ​​ടി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം വീ​​ണ്ടും അ​മ്മ​യെ മ​​ർ​​ദി​ക്കു​​ന്ന സ​​മ​​യ​​ത്ത് കൊ​​ച്ചു​​മോ​​ന്‍റെ ഭാ​​ര്യ ദൃ​​ശ്യ​​ങ്ങ​​ൾ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ പ​​ക​​ർ​​ത്തി വാ​​ർ​​ഡ് അം​​ഗ​​ത്തി​​നും മ​​റ്റു​​ള്ള​​വ​​ർ​​ക്കും അ​​യ​യ്​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ദൃ​​ശ്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും അ​മ്മ​യു​ടെ പ​​രാ​​തി​​യെ തു​​ട​​ർ​​ന്നു​​മാ​​ണു പാ​​ന്പാ​​ടി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​യ്ത് ഇ​​യാ​​ളെ പി​​ടി​​കൂ​ടി​യ​ത്.