കൊല്ലം: കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. അമിത വേഗതയിൽ കരിക്കോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ബൈപ്പാസ് മങ്ങാട് പാലത്തിൽ രോഗിയുമായി പോയ ആംബുലൻസിനെ മറികടക്കുന്നതിനിടെ ഓട്ടോയിലിടിക്കുകയും നിയന്ത്രണം തെറ്റി അതേ ദിശയിൽ എത്തിയ ആംബുലൻസിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ട് പേർക്കും കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഇവരെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയത്തെ ആശുപതിയിൽ നിന്നും രോഗിയുമായി കടവൂരിലേക്ക് പോയ ആംബുലൻസിലുണ്ടായിരുന്ന രോഗിയുൾപ്പെടെ രണ്ട് പേർക്കും പരിക്കേറ്റു.