അടൂര്‍: കൊച്ചിയില്‍ നിന്നു തട്ടിക്കൊണ്ടുവന്ന് യുവാവിനെ അടൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തിച്ചു മര്‍ദിച്ചവശനാക്കിയ കേസില്‍ മൂന്നുപേരെ അടൂര്‍ പോലീസ് പിടികൂടി. കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കൊല്ലം കുണ്ടറ മുളവന ഒപ്പേറ ഡെയിലില്‍ പ്രതീഷ്, ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് ആസിഫ് മന്‍സിലില്‍ അക്ബര്‍ ഷാന്‍, അടൂര്‍ മണക്കാല ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണു എന്നിവരെയാണ് അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് എത്തിയാണ് പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ക്രൂരമായമര്ദനത്തില് പരിക്കേറ്റ ലെബിന്‍ വര്‍ഗീസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കി.
കൊച്ചിന് ഇന്‍ഫോ പാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ അടൂരിലേക്ക് യുവാവിനെ തട്ടികൊണ്ടുവന്നതായി കണ്ടെത്തി. തുടര്‍ന്ന്, തൃക്കാക്കര എസിപിഅടൂര് ഡിവൈഎസ്പിക്ക് കൈമാറിയ വിവരം, അറിയിച്ചതനുസരിച്ച് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചടുല നീക്കത്തിലാണ് വൈകുന്നേരം റസ്റ്റ് ഹൗസില്‍ നിന്നു പ്രതികളെ കസ്റ്റഡിയിലെടുക്കാനായത്. ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിച്ചുവന്ന ലെബിനെ ഇന്‍ഫോ പാര്ക്കിന് അടുത്തുവച്ച് ആക്രമിച്ച് , ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടശേഷം അതേ കാറില്‍ പ്രതികള്‍ തട്ടിക്കൊണ്ടുവരികയായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ ഇന്‍ഫോ പാര്‍ക്ക് പോലീസിന് ഇവരെ കൈമാറി. അടൂര്‍ സ്വദേശികളായ അശ്വിന് പിള്ള, ഗോകുല്‍ എന്നിവര്‍ കൂടി സംഘത്തിലുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. കാര്‍ അടൂര്‍ പോലീസ് പിടിച്ചെടുത്തു. വിഷ്ണുവിന്റെ സുഹൃത്തിന്റെ കാര്‍ വാടകയ്ക്ക് ലെബിന്‍ എടുത്തശേഷം തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദിച്ച് അവശനാക്കുകയായിരുന്നുവെന്ന് പറയുന്നു.