പത്തനംതിട്ട: സാമൂഹിക മാറ്റങ്ങൾ ആദ്യം മനസിലാക്കാനും പ്രതികരിക്കാനുമാകുന്നത് സ്ത്രീകൾക്കാണെന്ന് മന്ത്രി വീണാ ജോർജ്. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിമിന്റെ അധ്യക്ഷതയിൽ വനിതാ സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ ക്ലാസിന് നേതൃത്വം നൽകി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജിജി സാമുവൽ, തുമ്പമൺ ഭദ്രാസന മുൻ സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്, കത്തീഡ്രൽ വികാരി ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. വർഗീസ് കളീക്കൽ, ഫാ. റോയ് മാത്യു, ഫാ. കോശി വി. വർഗീസ്, റവ. ജോർജ് വർഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്കോപ്പ, വനിതാ സമാജം ഭദ്രാസന ജനറൽ സെക്രട്ടറി വത്സമ്മ ചെറിയാൻ, സിസ്റ്റർ സാറാ, ഡോ. തോമസ് ജോൺ മാമ്പറ, ഷിജു തോമസ് ബ്രേദർ സ്റ്റീഫൻ സണ്ണി എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന ധ്യാനത്തിന് മലങ്കര സഭാ മാസിക ചീഫ് എഡിറ്റർ ഫാ. സക്കറിയ തോമസ് പുതുപ്പള്ളി നേതൃത്വം നൽകി.
ഇന്നു രാവിലെ 10ന് സുവിശേഷ സംഗമത്തിൽ ഫാ. ലൈജു മാത്യു മൈലപ്ര ക്ലാസ് നയിക്കും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോൺ ബെർള ഇന്ന് രണ്ടിന് മാക്കാംകുന്ന് കൺവൻഷൻ നഗറിലെത്തും.
കൃഷിയിടത്തിൽ കാട്ടുപന്നിയുടെ വിളയാട്ടം
മല്ലപ്പള്ളി: തുരുത്തിക്കാട് പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി തുരുത്തിക്കാട് എടത്തനാട്ട് രാജീവിന്റെ കൃഷിയിടത്തിലെ ഇരുന്നൂറോളം വാഴതൈകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്തുകളിൽ കാട്ടുപന്ന ശല്യം അതിരൂക്ഷമായിരിക്കുകയാണ്. കൃഷിയിടങ്ങളിൽ വൻനാശമാണ് കാട്ടുപന്നി വിതച്ചുകൊണ്ടിരിക്കുന്നത്.