ചിറക്കടവ്: പബ്ലിക് ലൈബ്രറിയിൽ റിപ്പബ്ലിക് ദിനാഘോഷം ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.ആർ. കുട്ടപ്പൻനായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലീന കൃഷ്ണകുമാർ, രാജേഷ് പൊൻകുന്നം, പി.എസ്. ഹരിലാൽ, ശ്രീജ അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മണിമല: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി മണിമല യൂണിറ്റ് ചെറുവള്ളി കൈരളി ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ജോയി തയ്യിൽ ദേശീയപതാക ഉയർത്തി. പ്രസിഡന്റ് മാത്യൂസ് വയലിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തംഗം അനിരുദ്ധൻ നായർ, യൂണിറ്റ് സെക്രട്ടറി വിജയൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
തെക്കേത്തുകവല: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് കൊടുങ്ങൂർ യുദ്ധസ്മാരകത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ജില്ലാ രക്ഷാധികാരി ബി. ചന്ദ്രശേഖരൻ നായർ, ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു. ചെറുവള്ളി ഓഫീസ് അങ്കണത്തിൽ യൂണിറ്റ് രക്ഷാധികാരി ചന്ദ്രശേഖരൻ നായർ പതാകയുയർത്തി.
ചിറക്കടവ്: മന്ദിരം എസ്പിവിഎൻഎസ്എസ് യുപി സ്കൂളിൽ മാനേജർ കെ.ആർ. സുരേഷ്ബാബു ദേശീയപതാക ഉയർത്തി. പിടിഎ പ്രസിഡന്റ് ജി. അശോക് കുമാർ, പി. നിഷ, ദീപ ജെ. നായർ, എം.എസ്. ഇന്ദുമോൾ, വി. അനു, എ.ആർ. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.