കൂരാലി: എലിക്കുളം പഞ്ചായത്ത് ഓഫീസിൽ ഹെൽത്ത് ഡെസ്ക് ആരംഭിച്ചു. ഇവിടെയെത്തുന്ന ആർക്കും പ്രമേഹ, രക്തസമ്മർദ പരിശോധനകൾ സൗജന്യമായി നടത്താം. ആശ വർക്കർമാർ ഡെസ്കിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും ചെറുകടിയും നൽകി വന്നിരുന്ന പഞ്ചായത്ത് ഓഫീസിൽ കോഫി വൈൻഡിംഗ് മെഷീനും സ്ഥാപിച്ചു. പരിശോധനയ്ക്കും കാപ്പിക്കും ലഘുഭക്ഷണത്തിനും ചെലവാകുന്ന തുക പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേർന്നു നൽകും.
രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. എല്ലാ ബുധനാഴ്ചയും പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ എൻഎസ്ഡി ക്ലിനിക്കും പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് സെൽവി വിത്സൺ, അംഗങ്ങളായ അഖിൽ അപ്പുക്കുട്ടൻ, സൂര്യാമോൾ, മാത്യൂസ് പെരുമനങ്ങാട്ട്, ആശാമോൾ, ദീപ ശ്രീജേഷ്, യമുന പ്രസാദ്, സിനിമോൾ, പഞ്ചായത്ത് സെക്രട്ടറി സിബി കെ. ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ. ജെയ്സി എം. കട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.