മുരിക്കുംവയൽ: ശ്രീ ശബരീശ കോളജിലെ എംഎസ്ഡബ്ല്യു വിഭാഗം ബിരുദാനന്തരബിരുദ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു പ്രിൻസിപ്പൽ വി.ജി. ഹരീഷ്കുമാർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി എം. ജിജീഷ്, അസി. പ്രഫ. ബീവിമോൾ അസീസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മലഅരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യക്ഷത വഹിക്കും. മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ് മുഖ്യപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അനുഗ്രഹ പ്രഭാഷണവും നടത്തും. പ്രിൻസിപ്പൽ വി.ജി. ഹരീഷ്കുമാർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി എം. ജിജീഷ്, അസി. പ്രഫ. ബീവിമോൾ അസീസ്, അനന്തു മുരുകേശൻ, വിവിധ പഠനവകുപ്പുകളുടെ മേധാവിമാർ തുടങ്ങിയവർ പ്രസംഗിക്കും.