മുണ്ടക്കയം: വലിച്ചെറിയൽ മുക്ത കേരളം കർമപദ്ധതിയുടെ ഭാഗമായി മുണ്ടക്കയത്ത് മാലിന്യക്കൂനകൾ പൂന്തോട്ടമാകും. മുണ്ടക്കയത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് ഭാഗങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്ത് ചെടികൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീലീഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സി.വി. അനിൽകുമാർ, ഷിജി ഷാജി, ബിൻസി മാനുവേൽ, റെയ്ച്ചൽ, പ്രസന്ന ഷിബു, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ രാഹുൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച ആൽത്തറ പൂന്തോട്ടം, ഡിവൈഡർ പൂന്തോട്ടം എന്നിവ പരിപാലിക്കുന്ന ഓട്ടോത്തൊഴിലാളികളെ ചടങ്ങിൽ അനുമോദിച്ചു.
കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: നവകേരളം കർമപദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ തുടക്കമായി.
ബസ് സ്റ്റാൻഡിൽ നടന്ന കാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോസമ്മ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.എൻ. രാജേഷ്, ബി.ആർ. അൻഷാദ്, ശ്യാമള ഗംഗാധരൻ, വി.പി. രാജൻ, ബിജു പത്യാല എന്നിവർ പ്രസംഗിച്ചു.
ഹരിത കർമസേനാംഗങ്ങളും സെന്റ് ഡൊമിനിക്സ് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും പങ്കെടുത്തു.
പൊതുസ്ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്തതിന് പുറമേ പരിപാടിയുടെ ഭാഗമായി വ്യാപാരികളെ അടക്കം മാലിന്യ നിർമാർജനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരിച്ചു.