മേലുകാവ്: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പുവിഭാഗം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജ് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി അഭിമാനകരമായ നേട്ടം കൈവരിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ജി.എസ്. ഗിരീഷ്കുമാർ പുരസ്കാരം ഏറ്റുവാങ്ങി. കോട്ടയം ജില്ലാതലത്തിൽ നേടിയ പുരസ്കാരം പാമ്പാടി കെജി കോളജിൽ നടന്ന ചടങ്ങിൽ കളക്ടർ ഡോ. പി.കെ. ജയശ്രീയിൽനിന്ന് ഡോ. ജിബിൻ മാത്യുവും ഏറ്റുവാങ്ങി.