ഭരണങ്ങാനം: ലക്ഷ്യബോധം ജീവിതവിജയത്തിന് അടിസ്ഥാന ഘടകമെന്ന് ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു. ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മാറ്റാനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു . വിദ്യാഭ്യാസ കാലഘട്ടത്തിലെ അനുഭവങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതവിജയത്തിന്റെ നിര്‍ണായക ഘടകമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു .
സ്കൂള്‍ മാനേജര്‍ ഫാ. ആഗസ്റ്റിന് തെരുവത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍കുമാന്‍സ് കുന്നുംപുറം ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു .
പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസ് തോമസ്, പിടിഎ പ്രസിഡന്റ് ജോസ് കെ. തയ്യില്‍, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് എഴുപറയില്‍, ഹെഡ്മാസ്റ്റര് ജോജി ഏബ്രഹാം, സിസ്റ്റര്‍ ഷൈനി ജോസഫ്, അധ്യാപക പ്രതിനിധികളായ റാണിമോള് മാത്യു, റോബിന് പോള്‍, സോബിച്ചന് ചൊവ്വാറ്റുകുന്നേല്‍, വിദ്യാര്‍ഥി പ്രതിനിധി ലീനു കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു .
സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹയര്‍ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപിക ഡെയ്സി മാത്യു, മാത്തമാറ്റിക്സ് അധ്യാപിക സിസ്റ്റര്‍ ലിസി കെ. തോമസ് എസ്എച്ച് എന്നിവര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്കി.