ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ഇന്നു ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ആറിന് ജപമാല പ്രദിക്ഷണം. രാത്രി ആരാധന ശുശ്രൂഷകള്‍ 7.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലര്‍ച്ചെ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.
ബ്രദര്‍ രാജന് കാഞ്ചിയാര്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, രൂപത കരിസ്മാറ്റിക് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശുശ്രൂഷകള്‍ പാലാ രൂപത ഒഫീഷ്യല്‍, സെന്റ് അല്‍ഫോന്‍സാ ഷ്റൈന്‍ എന്നീ യൂട്യൂബ് ചാനലുകളിലും ലൈവ് ലഭ്യമാണ്.
സ്കൂള്‍ വാര്‍ഷികം
കടനാട്: സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ വാര്‍ഷികവും സര്‍വീസില്‍നിന്നു വിരമിക്കുന്ന കായികാധ്യാപിക സോണിയ ആന്റണിയുടെ യാത്രാസമ്മേളനവും ഇന്നു പത്തിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര അധ്യക്ഷത വഹിക്കും. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന് മാത്യു, ഹെഡ്മാസ്റ്റര് സജി തോമസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.കെ. ബിജു, പിടിഎ പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, സീനിയര്‍ അസിസ്റ്റന്റ് സിബി ആന്റണി എന്നിവര്‍ പ്രസംഗിക്കും.