അരുവിത്തുറ: നൂറുകണക്കിനു വിശ്വാസികളുടെ വിശ്വാസതീക്ഷ്ണതയില്‍ നിറഞ്ഞ പ്രദക്ഷിണമഹാസംഗമത്തിനു പനച്ചികപ്പാറ വേദിയായി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന, പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന, മണിയംകുന്ന് സേക്രട്ട് ഹാർട്ട് എന്നീ പള്ളികളിൽനിന്നും വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണമാണ് പനച്ചിപ്പാറയിൽ സംഗമിച്ചത്.
ദീപാലംകൃതമായ വീഥിയിലൂടെ നടന്ന പ്രദക്ഷിണത്തിൽ മൂന്നു പള്ളികളിൽ നിന്നുള്ള സ്വർണക്കുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി. തിരുസ്വരൂപങ്ങളുടെ മുൻപിലായി അൻപത് കൊച്ചുകുട്ടികൾ മാലാഖമാരുടെ വേഷത്തിൽ അണിനിരന്നു.
അരുവിത്തുറ ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, പൂഞ്ഞാർ ഫൊറോന വികാരി ഫാ. മാത്യു കടൂക്കുന്നേൽ, മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി എന്നിവർ ശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു. പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി പ്രഫസർ റവ.ഡോ. തോമസ് പാറക്കൽ വചനസന്ദേശം നൽകി. ലദീഞ്ഞിനും ആശീർവാദത്തിനും ശേഷം ആകാശവിസ്മയവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.