പൂഞ്ഞാർ: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി പാലാ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷാ പരിശീലനം നടത്തി.
സിപിആർ നൽകുന്ന വിധം, ആഹാരം തൊണ്ടയിൽ കുടുങ്ങിയാൽ നൽകേണ്ട പ്രഥമശുശ്രൂഷ, മറ്റ് അപകടങ്ങൾ സംഭവിച്ചാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ ഡമ്മികളുടെ സഹായത്തോടെ കുട്ടികൾ ചെയ്തു പരിശീലിച്ചു. ട്രെയിനർ അഖിൽ വിജയൻ, ആൽഫിൻ ആന്റോ, ഹെഡ്മാസ്റ്റർ കെ.എ. ടോം, എഎസ്ഐ ഏലിയാമ്മ ആന്റണി, എസ്പിസി കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.