വെള്ളരിക്കുണ്ട്: ലോക് ഡൗണിന് മുമ്പ് മികച്ച കളക്ഷനോടെ മലയോരമേഖലയിലൂടെ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസുകളെല്ലാം പുനരാരംഭിക്കണമെന്ന് ഉത്തര മലബാര്‍ മലയോര പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇതോടൊപ്പം മലയോര ഹൈവേയില്‍ ഉള്‍പ്പെടെ പുതിയ സര്‍വീസുകള്‍ ആരംഭിച്ച് മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് ഭാരവാഹികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്കി.
6:40 ന് കൊന്നക്കാട് നിന്ന് പുറപ്പെട്ട് ഭീമനടി - ചീമേനി - പയ്യന്നൂര്‍ വഴി പറശിനിക്കടവിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് ഈ മേഖലയിലുള്ളവര്‍ക്ക് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഏറെ പ്രയോജനകരമായിരുന്നു. രാവിലെ 5.50 ന് കൊന്നക്കാട് നിന്ന് വെള്ളരിക്കുണ്ട് - കുന്നുംകൈ വഴി കാഞ്ഞങ്ങാടേക്ക് പോയിരുന്ന ബസ് ട്രെയിന്‍ യാത്രക്കാര്‍ക്ക് സഹായകരമായിരുന്നു.
ഉച്ചതിരിഞ്ഞ് 3.40ന് ഒടയംചാല്‍ - പരപ്പ - മാലോം - ചിറ്റാരിക്കാല്‍ വഴി ചെറുപുഴയ്ക്കുള്ള സര്‍വീസ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും സൗകര്യപ്രദമായിരുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.ഇപ്പോള്‍ രാത്രികാലത്ത് നീലേശ്വരത്തെത്തുന്ന യാത്രക്കാര്‍ക്ക് വെളളരിക്കുണ്ട് ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ ഒരു മണിക്കൂറിലേറെ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്.
വൈകുന്നേരം 6.50 ന് ശേഷം 8.20 ന് മാത്രമാണ് വെള്ളരിക്കുണ്ട് - കൊന്നക്കാട് ഭാഗത്തേക്ക് ബസ് സര്‍വീസ് ഉള്ളത്. മാലോം - ചെറുപുഴ - ഇരിട്ടി - വയനാട് റൂട്ടില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.