ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ നാലുദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരാധനയ്ക്കുശേഷം ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനക്ക് നവ വൈദികൻ ഫാ. ജോസഫ് ഐക്കര എംസിബിഎസ് കാർമികത്വം വഹിക്കും. 5.30ന് വാർഡുകളിലേക്ക് കഴുന്ന് എഴുന്നെള്ളിപ്പ്.
27ന് മരിച്ചവരുടെ ഓർമദിനാചരണം. രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് പ്രത്യാശാ ഭവനിൽ ഫാ. സേവ്യർ പുത്തൻപുരയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ഏഴിന് ജോർജിയൻ നൈറ്റ് -സൺഡേ സ്കൂൾ, ഭക്തസംഘടനകൾ എന്നിവയുടെ വാർഷികാഘോഷം.
പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. സോജൻ കരോട്ട് കാർമികത്വം വഹിക്കും. രാത്രി ഏഴിന് ചെമ്പന്തൊട്ടി ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം. തുടർന്ന് ആകാശവിസ്മയം.
ഇടവക ദിനമായ 29ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 9.30ന് ഫാ. തോമസ് തയ്യിൽ, ഫാ. ജോസഫ് കോയിപ്പുറം, ഫാ. ആന്റണി മറ്റക്കോട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ. 12ന് ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ സമാപനം.