തേർത്തല്ലി: വിളകളിലെ കീടനാശിനി പ്രയോഗം തേനീച്ച കൃഷിയെ പ്രതികൂലമായി ബാധിക്കുന്നെന്ന് തേനീച്ച കർഷകർ. മലയോര മേഖലയിൽ മാരക കീടനാശിനികൾ ഉപയോഗിക്കുന്നതാണ് ഇവർക്ക് ദുരിതമായി മാറിയത്.
കവുങ്ങിന്റെ ഇല കരിച്ചിലിനെതിരെ പ്രയോഗിക്കുന്ന കീടനാശിനി തേനീച്ചകളെയും ദോഷകരമായി ബാധിക്കുകയാണ്. തേർത്തല്ലി മേഖലയിൽ മാത്രം 150 ഓളം തേനീച്ച കോളനികൾ നശിച്ചതായും കർഷകർ പറയുന്നു. കവുങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് ആദായം വർധിപ്പിക്കാൻ പരാഗണം നടത്താൻ തേനീച്ചകളാവശ്യമാണ്. ഇത് മനസിലാക്കി കീടനാശിനി ഉപയോഗം കുറയ്ക്കണമെന്ന് തേനീച്ച കർഷകർ ആവശ്യപ്പെട്ടു.