കുടിയാന്മല: മേരി ക്യൂൻസ് ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിലെ എട്ട്, ഒന്പത് ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. രണ്ട് ബാച്ചുകളിലുമായി 88 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. സജീവ് ജോസഫ് എംഎൽഎ സല്യൂട്ട് സ്വീകരിച്ചു.
എസ്പിസി കണ്ണൂർ ജില്ലാ നോഡൽ ഓഫീസർ വി. രമേശൻ, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് പതിയോട്ടിൽ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ്, സ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജെയിംസ്, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ മാത്യു, എംപിടിഎ പ്രസിഡന്റ് സുഷ സാജു, കുടിയാന്മല ഇൻസ്പെക്ടർ സുരേഷ്, എസ്പിസി സിപിഒ ഷിൻസി മാത്യു, എസിപിഒ എം.എം. വിനു എന്നിവർ പങ്കെടുത്തു.
അലീഷ അനിൽ കമാൻഡറായും ഡെൻവർ റോയ് സെക്കൻഡ് ഇൻ കമാൻഡറായും പരേഡിനെ നയിച്ചു. പരിശീലന നാളുകളിൽ മികവ് തെളിയിച്ച കേഡറ്റുകളെ അനുമോദിച്ചു.