പയ്യന്നൂര്‍: കോറോം മുച്ചിലോട്ടുകാവില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പെരുങ്കളിയാട്ടം ഫെബ്രുവരി നാല് മുതല്‍ ഏഴുവരെ നടക്കും. പെരുങ്കളിയാട്ടത്തിന്റെ വരച്ചുവയ്ക്കല്‍ ചടങ്ങ് ഇന്നലെ നടന്നു.
ഫെബ്രുവരി നാലിന് കോറോം പെരുന്തണ്ണിയൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ദീപവും തിരിയും എഴുന്നള്ളിച്ച് ക്ഷേത്രത്തിലും കുഴിയടുപ്പിലും പകരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും. കളിയാട്ട ദിവസങ്ങളില്‍ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര് കാളി, പുലിയൂര് കണ്ണന്, നരമ്പില്‍ ഭഗവതി, പനയാല്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങളും കൂത്ത്, ചങ്ങനും പൊങ്ങനും, കൈക്കോളന്‍ എന്നിവയും കെട്ടിയാടും.ഫെബ്രുവരി ആറിന് ഉച്ച കഴിഞ്ഞ് മൂന്നിന് തോറ്റം ചുഴയലും സമാപന ദിവസമായ ഏഴിന് ഉച്ചക്ക് 12ന് മേലേരി കൈയേല്‍ക്കലും തുടര്‍ന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരലും നടക്കും.