പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദ മോഡി ക്വസ്റ്റ്യൻ പാർട്ട് രണ്ടിന്റെ പ്രദർശനം സ്റ്റേഡിയം സ്റ്റാൻഡിൽ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്, ജില്ലാ ഭാരവാഹികളായ വിനോദ് ചെറാട്, സി.വിഷ്ണു, കെഎസ് യു ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, പി.എസ്. വിപിൻ, സി.നിഖിൽ, റഫീഖ് വല്ലപ്പുഴ, കെ.വി. രാധാകൃഷ്ണൻ, രതീഷ് തസ്രാക്ക്, പി.വന്ദന, എച്ച്.ബുഷ്റ, എച്ച്.ഷബീർ എന്നിവർ നേതൃത്വം നല്കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലം തലങ്ങളിലും എല്ലാ മണ്ഡലങ്ങളിലും ഡോക്യൂമെന്ററി പ്രദർശിപ്പിക്കുമെന്ന് ടി.എച്ച്. ഫിറോസ്ബാബു അറിയിച്ചു.