കൂരാച്ചുണ്ട്: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഒന്പതാം വാർഷിക ആഘോഷവും സ്കൂളിൽ ദീർഘകാലം സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ലൗലി സെബാസ്റ്റ്യന് മാനേജ്മെന്റും പിടിഎ കമ്മിറ്റിയും നൽകുന്ന യാത്രയയപ്പ് സമ്മേളനവും നടത്തി.
കോർപറേറ്റ് മാനേജർ ഫാ. വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ലൗലി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വാർഡ് അംഗം ഒ.കെ. അമ്മദ്, പിടിഎ പ്രസിഡന്റ് ജോബി വാളിയാംപ്ലാക്കൽ, എംപിടിഎ പ്രസിഡന്റ് ഷെരീഫ യൂസഫ്, പ്രധാനാധ്യാപകരായ ജേക്കബ് കോച്ചേരി, ബിജു മാത്യു, സ്കൂൾ ലീഡർ ജുമാന പർവീൻ, ഡോ. സുജിത് ടോംസ്, രഞ്ജിനി ഗ്രേസ്, ആർ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.