ചക്കിട്ടപാറ: പുകപ്പുരക്ക് തീപിടിച്ച് വൻ നാശനഷ്ടം. ചക്കിട്ടപാറ പഞ്ചായത്ത് പതിനഞ്ചാം വാർഡ് പിള്ളപ്പെരുവണ്ണ താമസിക്കുന്ന കർഷകൻ വട്ടോട്ടുതറപ്പേൽ ബേബിയുടെ വീടിനോട് ചേർന്നുള്ള പുകപ്പുരയാണ് ഇന്നലെ രാവിലെ പത്തോടെ തീപിടിച്ച് കത്തി നശിച്ചത്.
ഇവിടെ സൂക്ഷിച്ച ഒരു ക്വിന്റൽ റബർ ഷീറ്റ്, ആയിരം നാളികേരം, കുരുമുളക്, അടക്ക എന്നിവയാണ് കത്തി നശിച്ചത്. നാട്ടുകാരെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഒരു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
വാഹന മോഷ്ടാക്കൾ പിടിയിൽ
കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും നിറുത്തിയിട്ടിരിക്കുന്ന മോട്ടോർ വാഹനങ്ങൾ കളവ് ചെയ്യുന്ന യുവാക്കൾ പിടിയിൽ.
കരുവിശേരി മുണ്ടിയാടിതാഴം ഹൗസിൽ പി. ജോഷിത്ത് (30), പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് നടക്കാവ് പോലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനുവരി ആറിന് വീട്ടിനു മുൻപിൽ നിർത്തിയിട്ട ജൂപിറ്റർ സ്കൂട്ടർ മോഷ്ടിക്കുകയായിരുന്നു. സ്കൂട്ടർ പ്രതികളിൽ നിന്നും കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജോഷിത്തിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ കോഴിക്കോട് ജില്ലാ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ടാമത്തെയാളെ ജ്യുവനയിൽ കോടതിയിൽ ഹാജരാക്കി.