തിരുവന്പാടി: തിരുവമ്പാടിയെ ഹരിതാഭമാക്കാനുള്ള പ്രവർത്തനത്തിലാണ് സേക്രഡ് ഹാർട്ട് എച്ച്എസിലെ വിദ്യാർഥികൾ. സ്കൂൾ നല്ല പാഠം ക്ലബ് ഗ്രീൻ ഗിഫ്റ്റ് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ നൂറിലധികം പൂച്ചട്ടികൾ തിരുവമ്പാടി അങ്ങാടിയിലെ വ്യാപാരികൾക്ക് നൽകിക്കൊണ്ട് ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി ഇല്ലിക്കലിന് ചെടിച്ചട്ടികൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് നാഗാപറമ്പിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, എംപിടിഎ പ്രസിഡന്റ് ഷീജ സണ്ണി, പിടിഎ വൈസ് പ്രസിഡന്റ് ജോസഫ് പുലക്കുടിയിൽ തുടങ്ങിയവർ പങ്കെടുത്തു.