കൽപ്പറ്റ: ജില്ലയിലെ വന്യമൃഗശല്യം തടയുന്നതിന് നടപടികൾ ഉൗർജിതമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ, നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥർ, ആർആർടി അംഗങ്ങളെ ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിക്കണം. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയർമാനുമായ സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.
കുപ്പാടിത്തറയിലിറങ്ങിയ കടുവയെയും ബത്തേരിയിൽ ഇറങ്ങിയ ആനയെയും പിടിച്ച ആർആർടി സംഘത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി അഭിനന്ദിച്ചു.
ഗോത്ര സാരഥി പദ്ധതിയിൽ പട്ടികവർഗ വകുപ്പിൽനിന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കാനുള്ള കുടിശിക ഉടൻ ലഭ്യമാക്കണമെന്നും ആസൂത്രണ സമിതി യോഗം നിർദ്ദേശിച്ചു. 2022 - 23 വാർഷിക പദ്ധതി പുരോഗതി യോഗം വിലയിരുത്തി. വികസന ഫണ്ട് വിനിമയോഗത്തിൽ സംസ്ഥാന തലത്തിൽ ജില്ല നാലാം സ്ഥാനത്താണ്. 39 ശതമാനം ഫണ്ട് വിനിയോഗിച്ചു. വികസന ഫണ്ട് വിനിയോഗത്തിൽ നഗരസഭാ തലത്തിൽ സുൽത്താൻ ബത്തേരിയും ബ്ലോക്ക് തലത്തിൽ മാനന്തവാടിയും ഗ്രാമപഞ്ചായത്ത് തലത്തിൽ പുൽപ്പള്ളിയുമാണ് ഒന്നാം സ്ഥാനത്ത്.
സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കൽപ്പറ്റ മുനിസിപ്പൽ സെക്രട്ടറി എൻ.കെ. അലി അസ്ഹറെ ജില്ലാ ആസൂത്രണ സമിതി ആദരിച്ചു. ശുചിത്വമിഷനിൽ നിന്നും വിരമിക്കുന്ന ജില്ലാ കോർഡിനേറ്റർ വി.കെ. ശ്രീലതയ്ക്ക് ജില്ലാ ആസൂത്രണ സമിതി യാത്രയയപ്പ് നൽകി.
ജില്ലാ കളക്ടർ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എ.എൻ പ്രഭാകരൻ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.