ചങ്ങനാശേരി: സെന്റ് മേരീസ് മോത്രാപ്പോലീത്തന് പള്ളിയില്‍ വിശുദ്ധ സെബസ്ത്യനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ചു നടന്ന പട്ടണപ്രദക്ഷിണം ഭക്തിസാന്ദ്രമായി.
വൈകുന്നേരം അഞ്ചിന് കൊച്ചുപള്ളിയില്നിന്നും പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടുകൂടി കാവില്‍ ഭഗവതി ക്ഷേത്രഭാരവാഹികള്‍ വിശുദ്ധന്റെ തിരുസ്വരൂപം തോളിലേറ്റി കാവില്‍ ക്ഷേത്രാങ്കണത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. എണ്ണവിളക്കുകളുടെ മധ്യേ പ്രത്യേക പീഠത്തില്‍ സ്ഥാപിച്ച വിശുദ്ധന്റെ തിരുസ്വരൂപത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ പുഷ്പഹാരം അണിയിച്ചു. തഹസില്‍ദാര്‍ വിജയസേനന്റെ നേതൃത്വത്തില്‍ പണക്കിഴി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിലിനു കൈമാറി.
തുടര്‍ന്ന് നടന്ന നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തിന് വിവിധ സ്ഥലങ്ങളില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ചന്തക്കടവ് കുരിശുപള്ളിയില്‍ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിപുരയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്കി. രാത്രി പത്തോടെയാണ് പ്രദക്ഷിണം പള്ളിയില്‍ തിരികെ പ്രവേശിച്ചത്.
രാവിലെ 6.45ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. റ്റോണി കരിക്കണ്ടം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. വിവിധ സമയങ്ങളില്‍ ഫാ.ആന്റണി മൂലയില്‍, ഫാ.ജോസഫ് വേലങ്ങാട്ടുശേരി, ഫാ. റ്റോണി നമ്പിശേരിക്കളം, ഫാ. ജോസ് മുല്ലക്കരി, ഫാ.ജോണ്‍ തത്തകാട്ടുപുളിക്കല്, ഫാ.നിതിന്‍ അമ്പലത്തിങ്കല്‍, ഫാ.റ്റോബിന്‍ പുളിക്കാശേരി, ഫാ. അലന് വെട്ടുകുഴി, ഫാ.വര്‍ഗീസ് പുളിക്കപ്പടവില്‍ തുടങ്ങിയവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
വയലിന്, ഫ്യൂഷന്‍
പരിപാടികള്‍ ഇന്ന്
കവലതിരുനാള് ദിവസം മഴമൂലം മാറ്റിവച്ച ചെണ്ട, വയലിന്, ഗിറ്റാര്‍ ഫ്യൂഷന്‍ ഇന്ന് രാത്രി ഏഴിന് നടക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പില്‍ ദേശീയപതാക പള്ളിയങ്കണത്തില്‍ ഉയര്‍ത്തും.