ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസ് റോഡിലെ കുന്നുംപുറം മുതല്‍ തെങ്ങണ ജംഗ്ഷന് വരെയുള്ള അഞ്ചു കിലോമീറ്റര്‍ ഭാഗം ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിന് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പദ്ധതിക്കുള്ള പണം അനുവദിച്ചത്.
പെരുന്തുരുത്തി മണര്‍കാട് ഏറ്റുമാനൂര്‍ ബൈപ്പാസിന്റെ ഭാഗമായ റോഡ് നവീകരിക്കുന്നത് പൊതുജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാവും.കോട്ടയം, ചങ്ങനാശേരി എന്നീ തിരക്കേറിയ ടൗണുകളില്‍ പ്രവേശിക്കാതെ തിരുവല്ലയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് എത്തിച്ചേരാന്‍ ഈ ബൈപാസ് റോഡ് വളരെ സഹായകരമാണ്. നാലുകോടി, തെങ്ങണ, വാകത്താനം, പുതുപ്പള്ളി, മണര്‍കാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതും ഏറ്റുമാനൂര്‍, പാലാ, ഈരാറ്റുപേട്ട എന്നീ ഭാഗങ്ങളിലേക്ക് കുറഞ്ഞ സമയത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതുമായ പ്രധാനപ്പെട്ട ബൈപാസാണിത്.
ഡിവൈഡര്‍ ലൈനും സീബ്രാ ക്രോസിഗും
മാഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു
ഈ റോഡിന്റെ കുന്നുംപുറം മുതല്‍ തെങ്ങണവരെയുള്ള വിവിധ ഭാഗങ്ങളിലെ ടാറിംഗ് തകര്‍ന്ന് വാഹന സഞ്ചാരം ഏറെ ദുരിമാണ്. കുന്നുംപുറം ജംഗ്ഷന്, പുലിക്കേട്ടുപടി, കൈലാത്തുപടി, പഴയബ്ലോക്ക് എന്നിവിടങ്ങളിലാണ് ടാറിംഗ് തകര്‍ന്നത്. റോഡിലെ ഡിവൈഡര്‍ ലൈനും വിവിധ സ്ഥലങ്ങളിലെ സീബ്രാ ക്രോസിംഗും മാഞ്ഞിട്ടും നാളുകള്‍ പിന്നിട്ടുകളിഞ്ഞു.
റോഡ് നവീകരിക്കുമ്പോള്‍ പഴയബ്ലോക്ക് ജംഗ്ഷന് മുതല്‍ ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍ വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.