കാട്ടാക്കട: മകളുടെ കല്യാണത്തിനു ഭവന രഹിതരായ മൂന്നുപേർക്കു ഭൂമി നൽകി കള്ളിക്കാട് പഞ്ചായത്തംഗം. മഞ്ചാടിമൂട് വാർഡ് അംഗം മൈലക്കര ആർ. വിജയനും ഭാര്യ വെള്ളറട പഞ്ചായത്ത് സെക്രട്ടറിയുമായ ആർ.ഹേമലതയുമാണ് മകളുടെ സന്തോഷത്തിനൊപ്പം മൂന്നുകുടുംബത്തിനുകൂടെ സന്തോഷം പകരുന്നത്.
വിജയന്റേയും ഹേമലതയുടേയും രണ്ടാമത്തെ മകൾ അശ്വനിയുടെ വിവാഹം ഇന്ന് കള്ളിക്കാട് ഓഡിറ്റോറിയത്തിൽ നടക്കും. മകൾ കതിർമണ്ഡപത്തിൽ കയറുന്നതിനു മുന്പുതന്നെ ഭൂമിയില്ലാത്ത അർഹരായ മൂന്നു പേരെ കണ്ടെത്തി 10 സെന്റ് വസ് തു മൂന്നു പേർക്കായി രജിസ്ട്രേഷൻ ചെയ്തു നൽകി കഴിഞ്ഞു ഈ ദമ്പതികൾ. വഴിക്കായി ഒരു സെന്റ് കൂടി ആവശ്യമെന്നു കണ്ടു സമീപവാസിയും വസ്തു വിട്ടുനൽകി. ഇതോടെ വസ്തു ലഭിച്ച മൂന്നു പേർക്കും സ്വന്തം ഭൂമിയിൽ ഇനി വീട് നിർമിക്കാം.
ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പും സുതാര്യതയോടെയാണ് നടപ്പിലാക്കിയത്. താൻ നൽകുന്ന ഭൂമി അർഹതപ്പെട്ട കരങ്ങളിൽ എത്തിച്ചേരണമെന്നും മൈലക്കര വിജയനു നിർബന്ധമുണ്ടായിരുന്നു. കള്ളിക്കാട് പഞ്ചായത്തിലെ മൈലക്കര വാർഡിലെ ബിജെപി സ്ഥാനാർഥി യായി മത്സരിച്ചു വിജയിച്ച മൈലക്കര വിജയൻ ആദ്യമായിട്ടല്ല ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്.
മൈലക്കര വാർഡിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് വാർഡ് അംഗം എന്ന നിലയിൽ ചെയ്തിട്ടുള്ളത്. മൂത്തമകൾ അശ്വതിയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു.
ഇപ്പോഴത്തെ വിവാഹത്തിനു ഭൂമിദാനം നൽകാനുള്ള തന്റെ തീരുമാനത്തിനു കുടുംബം പൂർണമായും പിന്തുണ നൽകുകയായിരുന്നുവെന്ന് മൈലക്കര വിജയൻ പറയുന്നു.