തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിൽനിന്നും കൊല്ലം സ്വദേശിയായ ഷാനവാസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളെ പിടികൂടി. നരുവാമൂട് ഒലുപ്പുനട അനു ഭവനില്‍ അനു (22), പ്രാവച്ചമ്പലം ഇടയ്ക്കോട് പാപ്പനിയൂര് ലക്ഷം വീട്ടില്‍ ആഷിക് (21) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. പിടിയിലായ പ്രതികളില്‍നിന്നും മോഷണം ചെയ്തെടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതികളുടെ പേരിൽ കാട്ടാക്കട, മലയില്‍കീഴ്, നരുവാമൂട് സ്റ്റേഷനുകളിലായി മോഷണം, അടിപിടി ഉള്‍പ്പെടെ നിരവധികേസുകള്‍ നിലവിലുണ്ട്.
മെഡിക്കല്‍ കോളജ് ഇന്‍സ് പെക്ടര്‍ പി. ഹരിലാലിനന്റെ നേതൃത്വത്തില്‍ എസ്ഐ പ്രശാന്ത്, രാജീവ്, അനില്‍, എഎസ്ഐ സാദത്ത് എസ്സിപിഒ ഷൈനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
മെഡിക്കല്‍ കോളജ് ഇന്‍സ് പെക്ടര്‍ പി. ഹരിലാലിനന്റെ നേതൃത്വത്തില്‍ എസ്ഐ പ്രശാന്ത്, രാജീവ്, അനില്‍, എഎസ്ഐ സാദത്ത് എസ്സിപിഒ ഷൈനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.