കല്ലറ: മുറ്റത്തൊരു മീന്തോട്ടം പദ്ധതി കല്ലറ പഞ്ചായത്തില്‍ നടപ്പാക്കുന്നു. നിലവില്‍ ആറ് ഗുണഭോക്താക്കളാണുള്ളത്. വീടിനു മുന്നില്‍ തയാറാക്കുന്ന ചെറിയ കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അവയെ വളര്‍ത്തി മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതാണ് മുറ്റത്തൊരു മീന്തോട്ടം പദ്ധതി.
ഫിഷറീസ് വകുപ്പിന്റെയും കേരള ജലകൃഷി വികസന ഏജന്‍സിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിന്റെ വികസന ഫണ്ടില്‍നിന്ന് കുളം നിര്‍മിക്കാന്‍ 8,000 രൂപ വീതം നല്‍കും. അര സെന്റിലാണ് കുളം തയാറാക്കേണ്ടത്. പദ്ധതിക്കായി അപേക്ഷിച്ചവരില്‍നിന്ന് പഞ്ചായത്ത് തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പരിശീലനം നല്കി മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നല്‍കും.