വെച്ചൂര്‍: ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് തൊഴില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് വെച്ചൂര്‍ പഞ്ചായത്ത്. യൂണിഫോം, ഷൂസ്, കൈയുറ, തിരിച്ചറിയല്‍ കാര്‍ഡ് മുതലായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹരിതകര്‍മ്മസേനയുടെ സേവനം ഉറപ്പാക്കിയതായി പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. ഷൈലകുമാര്‍ പറഞ്ഞു.
75,000 രൂപ ചെലവിട്ടാണ് പഞ്ചായത്തിലെ 26 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സോജി ജോര്‍ജ്, പി.കെ. മണിലാല്‍, ബീന, ഗീതസോമന്, സഞ്ജയന്, സ്വപ്ന മനോജ്, ബിന്ദു രാജു, മിനിമോള്‍, ആന്‍സി തങ്കച്ചന്, ചാന്ദിനി എന്നിവര്‍ പങ്കെടുത്തു.