കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളിനെ വരവേല്‍ക്കാനായി നാട് ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് ഉയര്‍ത്തിയ ഭീഷണികളെ മറികടക്കാനായതില്‍ ദൈവതിരുമുമ്പില്‍ നന്ദി ചൊല്ലിയാണ് ഇക്കുറി തിരുനാളാഘോഷം. ഇടവകയൊന്നാകെ സമസ്തമേഖലകളിലും നവീകരണം സമ്മാനിക്കുന്നതിനായി പ്രത്യേക വര്ഷാചരണത്തിനിടയിലാണ് തിരുനാളെത്തുന്നത്.
ഇടവക ഒന്നാകെ പങ്കെടുക്കുന്ന അഖണ്ഡജപമാലയും പ്രത്യേക വിശുദ്ധ കുര്ബാനയര്പ്പണവുമൊക്കെ ആത്മീയ ഒരുക്കങ്ങള്‍ക്കായി നടക്കുന്നുണ്ട്.
തിരുനാളിനെത്തുന്ന ഭക്തജനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മോന്‍സ് ജോസഫ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം പാലാ ആര്‍ഡിഒ വിളിച്ചുചേര്‍ത്തിരുന്നു. പൊതുമരാമത്ത് ഇതുമായി ബന്ധപ്പെട്ട പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
ട്രെയിനിന് പ്രത്യേക സ്റ്റോപ്പ്
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുനാളിന്റെ മൂന്ന് ദിവസങ്ങളിലും ഈ സൗകര്യം തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുത്താനാകും.
കെഎസ്ആര്‍ടിസി
സ്പെഷ്യല്‍ സര്‍വീസ്
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. ഇതിനായി പ്രത്യേക ഓപ്പറേറ്റിംഗ് സെന്റര്‍ പള്ളിക്കവലയില്‍ പ്രവര്‍ത്തിക്കും. ഏറ്റുമാനൂര്‍, ഉഴവൂര്‍, മോനിപ്പള്ളി, കൂത്താട്ടുകുളം, പാലാ, വൈക്കം എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടകരുടെ എണ്ണം കണക്കിലെടുത്ത് സര്‍വീസ് ഒരുക്കും. കപ്പല്‍ സംവഹിക്കുന്ന കടപ്പൂര് നിവാസികള്‍ക്ക് പള്ളിയിലെത്താനും മടങ്ങാനുമായി കടപ്പൂരിലേക്ക് ചൊവ്വാഴ്ച സര്‍വീസ് ഉണ്ടായിരിക്കും.
കടകമ്പോളങ്ങള്‍
അണിഞ്ഞൊരുങ്ങുന്നു
തിരുനാള്‍ ദിവസങ്ങളിലേക്ക് ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അണിഞ്ഞൊരുങ്ങുന്നു. വ്യാപാരിവ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. നാട്ടിന്‍പുറങ്ങളിലും തോരണങ്ങളും കൊടികളും കെട്ടി മനോഹരമാക്കി തുടങ്ങിയിട്ടുണ്ട്.