ചങ്ങനാശേരി: അതിരൂപതയുടെ കീഴിലുള്ള ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഇന്നു രാവിലെ 6.25നുള്ള വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ജൂബിലി ദീപം തെളിയിക്കും. സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, വികാരിജനറാള്‍മാരായ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജെയിംസ് പാലയ്ക്കല്‍, മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സിലര്‍ റവ.ഡോ.ഐസക്ക് ആലഞ്ചേരി, പ്രെക്യുറേറ്റര്‍ ഫാ.ചെറിയാന് കാരിക്കൊമ്പില്‍ എന്നിവരും പ്രീസ്റ്റ്ഹോമില്‍ വിശ്രമജീവിതം നയിക്കുന്നവരും സഹകാര്‍മികരായിരിക്കും.
1999ജനുവരി 26ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലാണ് പ്രീസ്റ്റ്ഹോം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ ഇവിടെ 40 വൈദികര്‍ വിശ്രമ ജീവിതം നയിക്കുന്നു. കട്ടപ്പനയിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് സിസ്റ്റേഴ്സ്, എസ്ഡി സിസ്റ്റേഴ്സ്, എഫ്സിസി സിസ്റ്റേഴ്സ് എന്നിവരുടെ നിസ്തുലമായ സേവനം ഈ പ്രീസ്റ്റ് ഹോമിന്റെ വളര്‍ച്ചയില്‍ നിർണായക പങ്കുവഹിച്ചു. വൈദികര്‍ക്കു വിശ്രമിക്കാനും പ്രാര്‍ഥിക്കാനുമുള്ള ശാന്തമായ അന്തരീക്ഷമാണ് പ്രീസ്റ്റ് ഹോമിന്റെ സവിശേഷത.