അകലക്കുന്നം : സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പ്രകടമായ അകലക്കുന്നം പഞ്ചായത്തിലെ മണല്‍ കാവുംപടി തോട്ടുപാടം പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഏരിയല്‍ സ്പ്രേ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ സബ് മിഷന് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യന്ത്രവത്കൃത ആകാശ മരുന്ന് തളി നടത്തിയത്.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്നും കെഎയു മള്‍ട്ടി മിക്സ് സമ്പൂര്‍ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം എത്തിച്ചാണ് ഏരിയല്‍ സ്പ്രേ നടത്തിയത് .കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ സുമേഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് എന്‍ജിനിയര്‍ വിനിയ, പഞ്ചായത്ത് അംഗങ്ങളായ ബെന്നി വടക്കേടം, സിന്ധു അനില്‍ കുമാര്‍, ശ്രീലത ജയന്, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
പനച്ചിക്കാട്: ഡ്രോണ്‍ ഉപയോഗിച്ച് പാടശേഖരത്തില്‍ രാസസംയുക്തങ്ങള്‍ തളിച്ചു പനച്ചിക്കാട് പഞ്ചായത്ത്. 11-ാം വാര്‍ഡിലെ പാതിയാപള്ളിക്കടവ് തൊണ്ണൂറാം പാടശേഖരത്തിലാണ് 20 ഏക്കര്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നൂതനകൃഷി രീതി പരീക്ഷിച്ചത്.
അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി(ആത്മ) പദ്ധതി പ്രകാരമാണ് ഡ്രോണ്‍ ഉപയോഗം. സമ്പൂര്‍ണ്ണ കെഎയു മള്ട്ടിന്യൂട്രിയന്സ് എന്നറിയപ്പെടുന്ന സൂക്ഷ്മ മൂലകങ്ങളാണു തളിച്ചത്. മഗ്നീഷ്യം, സള്‍ഫര്‍, ബോറോണ്‍, സിങ്ക്, കോപ്പര്‍, അയണ്‍, മാംഗനീസ്, മോളിബിഡിനം എന്നീ സൂക്ഷ്മ മൂലകങ്ങള്‍ അടങ്ങിയതാണ് സമ്പൂര്‍ണ്ണ. പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നെല്‍വയലില്‍ മൂലകങ്ങള്‍ തളിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ജെ. കവിത, പനച്ചിക്കാട് കൃഷി ഓഫീസര്‍ ശില്പ ബാലചന്ദ്രന്, കര്‍ഷകര്‍, ആത്മ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.