കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയറും ഭരണകക്ഷി സർവീസ് സംഘടന യൂണിയൻ നേതാവിന് സ്ഥലംമാറ്റം നൽകാതെ പ്രതിപക്ഷ സർവീസ് സംഘടന യൂണിയനിൽപ്പെട്ടതും പ്രൊബേഷൻ പീരിയഡ് കഴിയാത്തതുമായ ജൂനിയർ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നൽകിയതിൽ ജീവനക്കാരുടെ ഇടയിൽ പ്രതിഷേധം. മെഡിക്കൽ കോളജ് ആശുപത്രിയിലെ റെക്കോർഡ് ലൈബ്രേറിയൻ വിഭാഗത്തിലാണ് സ്ഥലം മാറ്റ ഉത്തരവ്. ഈ വിഭാഗത്തിൽ സീനിയറായ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം നൽകാതെ ജൂനിയർ ഉദ്യോഗസ്ഥന് സ്ഥലം മാറ്റിയത് എന്തിനാണെന്ന് പ്രതിപക്ഷ സർവീസ് സംഘടനാ നേതാക്കൾ ചോദിക്കുന്നു.
കഴിഞ്ഞ 21 നാണ് ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറയ്കറുടെ ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. ഇതിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ റെക്കോർഡ് ലൈബ്രേറിയനും ജൂനിയർ ജീവനക്കാരനുമായ ആളെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയാണ് ഉത്തരവ് ഇറങ്ങിയത്. എന്നാൽ ഇപ്പോൾ ഇറക്കിയ ഉത്തരവ് കരട് രേഖയാണെന്നും ആവശ്യമെങ്കിൽ ഭേദഗതി വരുത്തുമെന്നും അധികൃതർ പറയുന്നു.