ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെൻറ് കളക്റ്റീവ് (ഡിഎംസി)യുടെ നേതൃത്വത്തിൽ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഓൾഡേജ് ഹോം -കളിലും ഓണസദ്യ വിളന്പി കൊണ്ട് തിരുവോണം ആഘോഷിച്ചു.
അഡ്വക്കേറ്റ് ദീപ ജോസഫും ജയരാജ് നായരും നേതൃത്വം കൊടുക്കുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെൻറ് കളക്റ്റീവ് (ഡിഎംസി) കേരളത്തിലെയും ഡൽഹിയിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും വിവിധ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഓൾഡേജ് ഹോം മുകളിലുമായി രണ്ടായിരത്തിലധികം പേർക്ക് ഓണ സദ്യ വിളന്പി കൊണ്ട് പൊന്നിൻ തിരുവോണം ആഘോഷിച്ചത്.
തിരുവോണം നാൾ മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള തീയതികളിൽ അയ്യായിരത്തോളം പേർക്കാണ് ഓണസദ്യ വിളന്പാൻ ഡിഎംസി തീരുമാനിച്ചിരിക്കുന്നതെന്ന് ഗ്ലോബൽ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. കൂടാതെ സെപ്റ്റംബർ അഞ്ചിന് ഓണാഘോഷങ്ങളുടെ ഭാഗമായ ഫാമിലി ഫെസ്റ്റ്, ഡിഎംസി ബഹറിൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുമെന്ന് ജനറൽ സെക്രട്ടറി ജയരാജൻ നായർ പറഞ്ഞു. ഡിഎംസിയുടെ ഡൽഹി, കേരള, ഗ്ലോബൽ ചാപ്റ്റർ കളുടെ എല്ലാം സഹകരണത്തോടെയാണ് ചാരിറ്റി ഓണസദ്യ നടപ്പിലാക്കിയതെന്ന് അഡ്വക്കേറ്റ് ദീപ ജോസഫ് പറഞ്ഞു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്