അഞ്ചല്‍ : പൈപ്പ് സ്ഥാപിക്കാന്‍ റോഡ് പകുതിയോളം വെട്ടി നശിപ്പിച്ചു. അഞ്ചല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്കാണ് ഈ ദുസ്ഥിതി.
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വീതി കുറഞ്ഞ കോണ്‍ക്രീറ്റ് റോഡില്‍ രണ്ടു പ്രാവശ്യമാണ് കരാറുകാര്‍ കുഴി എടുത്തത്. കുഴി എടുത്തു ദിവസങ്ങളോളം പൈപ്പ് സ്ഥാപിക്കാതെ ആയതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.
ഇതോടെ പൈപ്പ് സ്ഥാപിച്ച തൊഴിലാളികള്‍ കോണ്‍ക്രീറ്റ് റോഡ് കുഴിച്ച ഭാഗത്ത് മണ്ണ് മാത്രം നീക്കിയിട്ട് മുങ്ങി. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മിക്കവരുടെയും വീടിനു മുന്നില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ചിലര്‍ക്ക് വീടിന്റെ ഗേറ്റ് പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥ. എട്ടടി മാത്രം വീതിയുള്ള റോഡിന്റെ പകുതിയോളം വെട്ടിപൊളിച്ചതോടെ വാഹന കാല്‍നടയാത്ര ബുദ്ധിമുട്ടിലായി. രണ്ടു വാഹനങ്ങള്‍ എത്തിയാല്‍ സൈഡ് കൊടുക്കാന്‍ പോലും കഴിയിന്നില്ല. ശരിയായ രീതിയില്‍ റോഡു മൂടി തകര്‍ച്ച പരിഹരിക്കണം എന്ന് പലതവണ കരാരുകരോട് ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതോടെ തദേശ സ്വയംഭരണം, ജലസേചനം, പോതുമാരത്തു വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. ഒപ്പം റോഡിന്റെ തകര്‍ച്ച ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.