കേരളപുരം: കേരളപുരം എസ് ബി ഐ ബ്രാഞ്ചിൽ നിന്നും വിദ്യാർഥികൾക്ക് അകാരണമായി ലോൺ നിഷേധിക്കുന്നതിലും കാലതാമസം വരുത്തുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊറ്റംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ബിഐ കേരളപുരം ബ്രാഞ്ച് മാനേജരെ ഉപരോധിച്ചു.
ഉപരോധ സമരം ഒരു മണിക്കൂറോളം നീണ്ടു പിന്നീട് കുണ്ടറ പോലീസിന്റെ സാന്നിധ്യത്തിൽ ബാങ്ക് മാനേജരും സമരക്കാരും തമ്മിൽ ചർച്ച നടത്തുകയും സമരക്കാർ ഉന്നയിച്ച പരാതികൾ പരിഹരിക്കാം എന്ന ബാങ്ക് മാനേജർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ദാസ് കോൺഗ്രസ് കൊറ്റംകര മണ്ഡലം പ്രസിഡന്റ് കോണിൽ വിനോദ് ഇളമ്പള്ളൂർ മണ്ഡലം പ്രസിഡന്റ് വിനോദ് ജി പിള്ള യൂത്ത് കോൺഗ്രസ് കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് ഷുഹൈബ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മേക്കോൺ ഷാനവാസ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സിയാദ് ചാലുവിള, മണ്ഡലം സെക്രട്ടറി വിനോദ് കാമ്പിയിൽ, ഷംനാദ് കേരളപുരം, സെയ്ദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിക,റാസിക്, ഷഹനാസ്, നുജുമുദീൻ തട്ടാശേരി, മുനീർ എന്നിവർ നേതൃത്വം നല്കി.