അടൂർ: പള്ളിക്കൽ പിയുഎസ്പിഎം എച്ച്എസ് ആൻഡ് പിയുഎം വിഎച്ച്എസ്എസിന്റെ 75-ാം വാർഷികാഘോഷം നാളെ മുതൽ 29 വരെ സ്കൂളിൽ നടക്കും. നാളെ രാവിലെ ഒന്പതിനു വിളംബര ഘോഷയാത്ര. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. ദേവീമോഹൻ ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറിന് പൊതുസമ്മേളനം. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും.
28നു രാവിലെ 9.30ന് കുട്ടികളുടെ കലാപരിപാടികൾ. 10.30ന് സർഗോത്സവം. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 1.30ന് ഗുരുവന്ദനം, പൂർവ അധ്യാപക സംഗമം, പൂർവ വിദ്യാർഥികളെ ആദരിക്കൽ നടക്കും. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ടി.എസ്. പത്മാകുമാരി അധ്യക്ഷത വഹിക്കും. 29നു രാവിലെ പത്തിനു സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ഡോ. പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ഡോ. ബിജു സി. നായർ, ശങ്കരി ജെ. ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, ശ്രീനാദേവി കുഞ്ഞമ്മ, പഴകുളം മധു, സനൽകുമാർ എന്നിവർ പ്രസംഗിക്കും.