കോട്ടയം: കോട്ടയം സംക്രാന്തിയിലുളള ഹോട്ടല്‍ പാര്‍ക്ക് മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തനത്താണി ഭാഗത്ത് മണ്ടായപ്പുറത്ത് എം.പി. നൗഷാദ് (47), മലപ്പുറം കാടാമ്പുഴ ഭാഗത്ത് പിലാത്തോടന്‍ അബ്ദൂള് റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ ചീഫ് കുക്കായ സിറാജുദ്ദീനെ കാടാമ്പുഴയില്നിന്നും, ഹോട്ടല്‍ ഉടമയായ ലത്തീഫിനെ കര്‍ണാടക കമ്മനഹള്ളിയില്‍നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാനേജരായ അബ്ദുള്‍ റയിസിനെയും ഹോട്ടലിന്റെ നടത്തിപ്പ് പങ്കാളിയായ നൗഷാദിനെയും പിടികൂടുന്നത്. എസ്എച്ച്ഒ കെ. ഷിജി, എസ്ഐ എം.സി. പവനന്, സിപിഒമാരായ പ്രവിനോ, സുനില്‍, വിജയലാല്‍, രാഗേഷ്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.