കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.30ന് പരേഡ് ചടങ്ങുകള്‍ തുടങ്ങും. ഒന്‍പതിന് മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്നു റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് എന്നിവര്‍ പങ്കെടുക്കും. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവാണ് പരേഡ് കമാന്‍ഡര്‍. പോലീസ്, എക്സൈസ്, വനം വകുപ്പ്, എന്‍സിസി, എസ്പിസി, സ്കൗട്ടുകള്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, ബാന്‍ഡ് പ്ലറ്റൂണുകള്‍ ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പതിനാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പതിനാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്.