മാനന്തവാടി: യുവാവിനെ അയല്ക്കാരന്റെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പയ്യമ്പള്ളി മുദ്രമൂല തുടിയംപറമ്പിൽ ഷിജോയാണ്(37) മരിച്ചത്. 23ന് രാത്രി എട്ട് മുതല്‍ ഷിജോയെ കാണാതായിരുന്നു. ഇന്നലെ തൊഴിലാളികള്‍ കൈ കഴുന്നതിനു കുളക്കരയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. ജോസഫ് - അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഭൂമിക. ഒരു വയസുള്ള മകനുണ്ട്.