കാസര്‍ഗോഡ്: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ മാനേജര്‍, കൗണ്‍സലര്‍, കെയര്‍ടേക്കര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന ജീവനക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബാലാവകാശ കമ്മീഷന് അംഗം പി.പി.ശ്യാമളദേവി അധ്യക്ഷത വഹിച്ചു. കളക്ടര്‍ സ്വാഗത് ഭണ്ഡാരി സംബന്ധിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളും അധികൃതരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
കണ്ണൂര്‍ ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ സി.എ.ബിന്ദു, മലപ്പുറം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.കെ.മുഹമ്മദ് സാലിഹ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ശിശുക്ഷേമസമിതി ചെയര്മാന് ബി.മോഹന്‍കുമാര്‍, അംഗം എ.ശ്രീജിത്ത്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം പി.രജിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.എ.ശോഭ എന്നിവര്‍ പ്രസംഗിച്ചു.